Skip to main content
നടൻ മാമുക്കോയയുടെ വീട് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു 

നടൻ മാമുക്കോയയുടെ വീട് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിച്ചു 

 

അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ അരക്കിണറിലുള്ള വീട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്   സന്ദർശിച്ചു . മാമുക്കോയയുടെ ഭാര്യ സുഹറ, മക്കളായ മുഹമ്മദ്‌ നിസാർ, അബ്ദുൽ റഷീദ് എന്നിവരെ മന്ത്രി നേരിൽ കണ്ട് അനുശോചനം അറിയിച്ചു.

കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ  കൃഷ്ണകുമാരി, കൗൺസിലർമാരായ ടി. കെ ഷമീന, കൊല്ലരത്ത് സുരേഷൻ , വാടിയിൽ നവാസ് എന്നിവരും മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നു.

date