Skip to main content

അറിയിപ്പുകൾ

 

കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അറിയിപ്പ്

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി അംഗങ്ങൾ അവരുടെ ക്ഷേമനിധി പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും ഫോൺ നമ്പറും സഹിതം നേരിട്ടോ അല്ലാതെയോ ബോർഡിന്റെ കോഴിക്കോട് റീജണൽ ഓഫീസിൽ എത്രയും വേഗം എത്തിക്കണമെന്ന് റീജണൽ ഓഫീസ് അറിയിച്ചു. പെൻഷൻ വാങ്ങുന്നവരും, ഒരു പ്രാവശ്യം മേൽരേഖകൾ സമർപ്പിച്ചവരും  വീണ്ടും സമർപ്പിക്കേണ്ടതില്ല. വിവരങ്ങൾക്ക് : 0495 2371295 

 

ക്വട്ടേഷൻ ക്ഷണിച്ചു 

ജില്ലാ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ കാർ (സ്വിഫ്റ്റ് ഡിസയർ,ടൊയോട്ട എറ്റിയോസ്, മഹീന്ദ്ര വെരീറ്റോ എന്നിവ അഭികാമ്യം) ലഭ്യമാക്കാൻ തയ്യാറുള്ള കാറുടമകളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ആറു മാസത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. പ്രതിമാസം 2000 കി.മീ. ഓടുന്നതിന് ആവശ്യപ്പെടുന്ന കുറഞ്ഞ നിരക്ക് ക്വട്ടേഷനിൽ കാണിക്കണം. ക്വട്ടേഷനുകൾ "വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ" എന്ന് കവറിൽ രേഖപ്പെടുത്തി മെയ് നാലിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ജില്ലാ കോർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495-2370677 

 

സൗജന്യ പരിശീലനം 

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അസാപുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പരിശീലന പരിപാടിയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പ്ലസ് ടു കഴിഞ്ഞ പെൺകുട്ടിക‌ൾക്ക് ടാലി എസ്സെൻഷ്യൽ കോംപ്രഹെൻസീവ്, ഫിറ്റ്നസ് ട്രെയ്നർ കോഴ്സുകളും 12 മുതൽ 18 വയസ്സു വരെയുള്ള പെൺകുട്ടികൾക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കപ്പാസിറ്റി ബിൽഡിംഗ് എന്നീ കോഴ്സുകളുമാണ് പരിശീലിപ്പിക്കുന്നത്. ഓരോ കോഴ്സിലേയ്ക്കും ആദ്യം അപേക്ഷിക്കുന്ന 100 പേർക്ക് വീതമായിരിക്കും പ്രവേശനം നൽകുക. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ മെയ് രണ്ടിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2370750.

date