Skip to main content

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

 

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഗവ.ഹോമിയോ ഡിസ്‌പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കൂമ്പാറ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്  ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ മുഴുവൻ ആളുകളെയും യോഗ പരിശീലനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ ഡോക്ടർ സലി പി. കെ, എച്ച്എംസി അംഗം നോബിൾ, യോഗ ഇൻസ്പെക്ടർ ഡോക്ടർ കൃഷ്ണേന്ദു, റെജി ജോൺ, തുടങ്ങിയവർ സംസാരിച്ചു.

date