Skip to main content

അറിയിപ്പുകൾ

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ എസ് സി, എസ് ടി യുവജനങ്ങൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. 
പി എസ് സി അംഗീകരിച്ച അക്കൗണ്ടിങ്, വെബ്ഡിസൈനിങ്. ഗ്രാഫിക് ഡിസൈനിങ് ,പി ജി ഡി സി എ, സി ടി ടി സി, ഡി സി എ, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ നെറ്റ്‌വർക്ക്  എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്കിങ്, ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് അഡ്വെർടൈസിംഗ് എന്നീ വിഷയങ്ങളിലായാണ് പരിശീലനം നൽകുന്നത്. അപേക്ഷാ ഫോറം  സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നിന്ന് ലഭിക്കും. കൂടാതെ, https://forms.gle/rnGo3bqGkrLFHEcQA എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയും അപേക്ഷ അയക്കാവുന്നതാണ്. 
ഫോൺ നമ്പർ    : 0495 2370026, 8891370026 

 

ദര്‍ഘാസുകള്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ്‌ അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വര്‍ഷത്തെ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ്‌ വാങ്ങി അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിന്‌ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിൽ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദർഘാസ് ഫോറം ജൂൺ 30 ന് ഉച്ചക്ക് 12 മണി വരെ ഓഫീസിൽ നിന്നും ലഭിക്കും. ദർഘാസുകൾ  സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂൺ 30 ഉച്ചയ്ക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസുകൾ തുറക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് : 0495 -2373566

date