Skip to main content

ഉയരെ -ലഹരി വിരുദ്ധ പരിശീലന പരിപാടി സംഘടിപ്പിച്ചു

 

വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻ 'ഉയരെ'യുടെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക്തല പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലങ്കോട് സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.

ബാലുശ്ശേരി ഹെൽത്ത് ബ്ലോക്കിന്റെ പരിധിയിൽപ്പെട്ട ഹൈസ്കൂൾ, യുപി സ്കൂൾ തലത്തിലെ നോഡൽ ടീച്ചർമാർ, സൈക്കോ സോഷ്യൽ കൗൺസിലർമാർ, എംഎൽഎസ് പി നേഴ്സുമാർ എന്നിവർക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രി ജൂനിയർ കൺസൾട്ടന്റ് ഡോ.സന്ധ്യ കുറുപ്പ്, പി ആർ ഒ ആമിനക്കുട്ടി, സിവിൽ എക്സൈസ് ഓഫീസർ റഷീദ് എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് സൂപ്പർവൈസർ സുധീഷ് കുമാർ പി കെ, ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.

date