Skip to main content

വനിതാ കമ്മീഷൻ അദാലത്ത് : എട്ട് പരാതികൾ തീർപ്പാക്കി

 

വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ എട്ട് പരാതികൾ തീർപ്പാക്കി. 48 പരാതികൾ പരിഗണിച്ചു. നാല് പരാതികൾ പോലീസ് റിപ്പോർട്ടിനായി അയച്ചു. 35 പരാതികൾ അടുത്ത അ​ദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി.

അദാലത്തിൽ വനിതാ കമ്മീഷൻ അം​ഗം കുഞ്ഞയിഷ, ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. പി.എ അഭിജ, അഡ്വ.റീന സുകുമാരൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

date