Skip to main content

അറിയിപ്പുകൾ

 

ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്‌ 

സ്റ്റേറ്റ്‌ റിസോഴ്സ്‌ സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്‌ പ്രോഗ്രാമിന്‌ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന്‌ കോണ്ടാക്ട് ക്ലാസ്സുകളും, പ്രാക്ടിക്കലുകളും, ഇന്റേൺഷിപ്പും, ടീച്ചിംഗ്‌ പ്രാക്സീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. കോഴ്‌സിന് ചേരാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ്‌ കോഴ്‌സ്‌/ഏതെങ്കിലും ഡിപ്ലോമ ആണ്‌. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്‌ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി അഡ്വാന്‍സ്‌ ഡിപ്ലോമയുടെ രണ്ടാം വർഷ കോഴ്‌സിലേക്ക്‌ ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്‌. https://app.srcccin/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് : 9446258845, 9495592687 

 

നിയമനം നടത്തുന്നു

വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ സായാഹ്ന ഡിപ്ലോമ വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ വെല്‍ഡിങ്, ട്രേഡ്സ്മാന്‍ സ്മിത്തി, ട്രേഡ്സ്മാന്‍ മെഷീനിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ പാസ്സായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 13ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383924 www.kgptc.in          

 

ക്വട്ടേഷനുകൾ ക്ഷണിച്ചു

കസ്റ്റംസ്‌ റോഡിലുള്ള തുറമുഖ ഗോഡൗൺ (ഗോഡൗൺ ആവശ്യത്തിലേക്കായി) ഒരു വര്‍ഷത്തേക്ക്‌ പ്രതിമാസ ലൈസന്‍സ്‌ ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന്‌ കോഴിക്കോട് പോർട്ട് ഓഫീസർ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 20ന് ഉച്ചയ്ക്ക്‌ 12 മണിവരെ പോര്‍ട്ട്‌ ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫീസില്‍ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിയ്ക്ക്‌ തുറക്കും. ക്വട്ടേഷനുകളോടൊപ്പം ദേശസാത്കൃത ബാങ്കില്‍ നിന്നും കോഴിക്കോട്‌ പോര്‍ട്ട്‌ ഓഫീസറുടെ പേരിലെടുത്ത 5000/ - രൂപയുടെ ഡി.ഡി നിരതദവ്യമായി ഉള്ളടക്കം ചെയ്യേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0495 2414863

date