Skip to main content

അറിയിപ്പുകൾ

 

അഭിമുഖം

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 384/2020)  തസ്തികയ്ക്ക് 2023 ജനുവരി 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂലൈ 12ന്  പി എസ് സി കോഴിക്കോട് റീജ്യണൽ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ നിന്നും ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തീയതിയിലും അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ പരിഷ്കരിച്ച കെ ഫോറം, പി എസ് സിയുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2371971 
 
ദർഘാസുകൾ ക്ഷണിച്ചു

തൂണേരി ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിലെ 194 അങ്കണവാടികളിലേക്ക് 2022 -23 സാമ്പത്തികവർഷത്തെ പ്രീ സ്കൂൾ കിറ്റ് വാങ്ങി അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലുള്ള ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലവുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടാം. ഫോൺ : 7025174038 

  
സൈക്കോളജി അപ്രന്റീസ് നിയമനം

വിവിധ ​ഗവ/എയ്ഡഡ് കോളേജുകളിലേക്കായി സൈക്കോളജി അപ്രന്റീസുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി,  പ്രവർത്തി പരിചയം എന്നിവ അഭിലക്ഷണീയം. ഉദ്യോ​ഗാർത്ഥികൾ  യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 11 മണിക്ക് തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0490 2346027

date