Skip to main content

അറിയിപ്പുകൾ

 

ദര്‍ഘാസുകള്‍ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ്‌ സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 124 അങ്കണവാടികളിലേക്ക്‌, 2022-23 സാമ്പത്തിക വര്‍ഷത്തെ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന്‌ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രവര്‍ത്തി ദിവസങ്ങളില്‍ വടകര ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടവുന്നതാണ്‌. ഫോണ്‍:0496 2501822, അടങ്കൽ തുക 372000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 0496 2501822 

സ്പോട്ട് അഡ്മിഷൻ നടത്തുന്നു 

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നടത്തിവരുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്സൈ്റ്റൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ19 ന് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നടക്കും. നിലവിൽ അപേക്ഷിക്കാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർ  ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, നേറ്റീവിറ്റി - കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.  പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390, 0497 2965390  

പോത്ത് വളർത്തൽ പരിശീലനം 

മലമ്പുഴ സര്‍ക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റ ആഭിമുഖ്യത്തിൽ ജൂലൈ 14ന്‌ രാവിലെ 10 മണി മുതൽ അഞ്ച് മണി വരെ പോത്ത്‌ വളര്‍ത്തലില്‍ പരിശീലനം നൽകുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454 എന്ന നമ്പറില്‍ വിളിച്ച്‌ മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്‌. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്‍റെ കോപ്പി കൊണ്ടുവരണം.

date