Skip to main content

കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭിക്കാൻ ഹോർട്ടികോർപ്പ് സ്റ്റാൾ 

 

കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ഹോർട്ടികോർപ്പിന്റെ പഴം പച്ചക്കറി സ്റ്റാൾ. കൃഷി വകുപ്പിന്റെ കീഴിലെ പൊതു മേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ സ്റ്റാൾ പാവമണി റോഡിൽ പോലീസ് ക്ലബിന് എതിർ വശത്തുള്ള കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണസംഘം സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു.

പച്ചക്കറികളും, പഴങ്ങളും ന്യായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോർട്ടികോർപ്പ് കോഴിക്കോടിന്റെ നഗര ഭാഗത്ത് പുതിയ സ്റ്റാൾ തുറന്നത്. വിവിധയിനം നാടൻ വാഴപ്പഴങ്ങൾക്കൊപ്പം മാങ്ങ, ആപ്പിൾ, സബർജൽ തുടങ്ങിയ ഫലവർഗങ്ങൾ സ്റ്റാളിൽ ഉണ്ട്. വിവിധയിനം നാടൻ പയറു വർഗങ്ങൾ, ചേന, ചേമ്പ് തുടങ്ങി കിഴങ്ങു വർഗങ്ങൾ, വെള്ളരി, കുമ്പളം, പാവക്ക, ക്യാരറ്റ്, കാബേജ്, കോളിഫ്‌ളവർ എന്നിവയും വിൽപ്പനയ്ക്കുണ്ട്. 

രാവിലെ 11 മുതൽ വൈകീട്ട് 7.30 വരെ സ്റ്റാൾ പ്രവർത്തിക്കും. കസ്റ്റമർ കെയർ നമ്പർ: 7012021174.

date