Skip to main content

കര്‍ഷക സഭ നടത്തി

 

സംസ്ഥാന കൃഷി - കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വേളം ഗ്രാമ പഞ്ചായത്തും വേളം കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക സഭ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സി. ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ തായന ബാലാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ടി.വി.കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ സുമ മലയില്‍, പി.പി.ചന്ദ്രന്‍ മാഷ്, സി.പി ഫാത്തിമ, വാര്‍ഡ് കണ്‍വീനര്‍ പി.ഷരീഫ്, പെരുവയല്‍ പാടശേഖര സിക്രട്ടറി കെ.എം.രാജീവന്‍, വികസന സമിതി അംഗം കെ.കെ നൗഷാദ്, പി.പി.ദിനേശന്‍, അമ്മദ് കെ.കെ, ഗംഗന്‍.കെ.പി കൃഷി അസിസ്റ്റന്റ്മാരായ സജീഷ്, നവീഷ്, സുനിത എന്നിവര്‍ സംസാരിച്ചു. പരമ്പരാഗത കൃഷിയില്‍ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം, കാലാവസ്ഥയും കൃഷിയുമായുള്ള ബന്ധം, കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾ എന്നിവ സംബന്ധിച്ച്  കൃഷി ഓഫീസര്‍ ആര്‍ദ്ര എസ്. രഘുനാഥ് വിശദീകരണം നല്‍കി.

date