Skip to main content

അനുമോദന സദസ്സ് സംഘടിപ്പിച്ചു

 

വൈക്കിലശ്ശേരി തെരുവില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍  വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കൂടാതെ, എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്കും ക്ഷേത്രചിത്രകലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഷിബു രാജ് മലയില്‍, ഏറ്റവും ചെറിയ ഗാന്ധി ചിത്രം വരച്ച് ഏഷ്യാബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ അനുരൂപ് എം.ടി.കെ എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് വിജയികള്‍ക്കുള്ള  ഉപഹാര സമര്‍പ്പണവും നടത്തി.

വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി.മധുമാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹന്‍ ,വി.അനില്‍കുമാര്‍ മാസ്റ്റര്‍, എം.അശോകന്‍, കെ.ടി.കെ.ചന്ദ്രന്‍, സി.പി.ചന്ദ്രന്‍, പി.കെ.ശശി ,എന്‍.കെ.മോഹനന്‍, അനാമിക വി.പി,ആകാശ്  പി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വിദ്യാഭ്യാസ സമിതി പ്രസിഡന്റ് സ്വാതി പ്രകാശ് സ്വാഗതവും സെക്രട്ടറി സായ് തീര്‍ത്ഥ് നന്ദിയും പറഞ്ഞു.

date