Skip to main content

ഹോർട്ടികോർപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു 

 

കൃഷി വകുപ്പിന്റെ കീഴിലെ പൊതു മേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ പാവമണി റോഡിലെ സ്റ്റാൾ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ടാക്സ് ആന്റ് അപ്പീൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ ആദ്യ വിൽപ്പന നിർവഹിച്ചു.

പാവമണി റോഡിൽ പോലീസ് ക്ലബിന് എതിർ വശത്തുള്ള കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം സൂപ്പർ മാർക്കറ്റിനോട് ചേർന്നാണ് സ്റ്റാളിന്റെ പ്രവർത്തനം.

സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷ്, ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ഷാജി ടി.ആർ, സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറി പി.കെ രതീഷ് എന്നിവർ സംസാരിച്ചു.

date