Skip to main content

അറിയിപ്പുകൾ

 

തിയ്യതി നീട്ടി

കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ, അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമ- കറസ്പോണ്ടൻസ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 31വരെ നീട്ടി. അപേക്ഷകൾ നേരിട്ടോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയോ അയയ്ക്കാം. വിശദവിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 0468 2319740, 9847053294, 9847053293, 9947739442.

 

അപേക്ഷ ക്ഷണിച്ചു 

കേരള സർക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്സിന് മെറിറ്റ്, മനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബിഎ ഹിന്ദി പാസായവർക്കും അപേക്ഷിക്കാം. പ്ലസ് ടു   രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവർ പ്രചാര സഭകളുടെ ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം  ലഭിക്കും. അവസാന തിയ്യതി: ജൂലൈ 20ന് വൈകിട്ട് അഞ്ച് മണി. അപേക്ഷാ ഫോറത്തിന് www.educationkerala.gov.in എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 04734296496, 8547126028.

date