Skip to main content

അറിയിപ്പുകൾ

 

പരീക്ഷാ പരിശീലനത്തിന് ധനസഹായം

വിഷൻ പദ്ധതി പ്രകാരം  2023-24 അധ്യയന വർഷം നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നു. വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാത്ത ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം നൽകുന്നത്. അർഹരായവർ പൂരിപ്പിച്ച അപേക്ഷ, എസ്. എസ്. എൽ സി സർട്ടിഫിക്കറ്റ്, ജാതി /വരുമാന സർട്ടിഫിക്കറ്റ്, പ്ലസ് വൺ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും പരിശീലന സ്ഥാപനങ്ങളിൽ നിന്നുമുള്ള സാക്ഷ്യപത്രം, ഫീസ് രസീതി, പഞ്ചായത്ത്/ ബ്ലോക്ക് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം  എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0495-2370379.

 

 താൽക്കാലിക നിയമനം

സൈക്കോളജി അപ്രന്റിസ് താൽക്കാലിക (കോളേജുകളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേർ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷത്തേക്ക് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് ബാലുശ്ശേരി, ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് കൊടുവള്ളി, ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ, ഗുരുവായൂരപ്പൻ കോളേജ്,സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, മലബാർ ക്രിസ്ത്യൻ കേളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നീ കോളേജുകളിലേക്കാണ് നിയമനം. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടഞ്ചേരി ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9188900234.

 

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ഡാറ്റാ ജേർണലിസം, ആങ്കറിംഗ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കും. വിജയകരമായി കോഴ്‌സ് പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസും നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷകൾ ജൂലൈ 20 നകം കെൽട്രോൺ നോളജ് സെന്ററിൽ ലഭിക്കണം. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്‌ലോർ, അംബേദ്ക്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്,673 002. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും: 954495 8182.

date