Skip to main content

അറിയിപ്പുകൾ 

 

ഫിസിഷ്യൻ ഒഴിവ്

ഗവ. മെഡിക്കൽ കോളേജ്‌ മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് (KASP) കീഴിൽ ഫിസിഷ്യന്റെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. 1,30,000  രൂപ മാസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത ന്യൂക്ലിയർ മെഡിസിനിൽ എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി ന്യൂക്ലിയർ മെഡിസിൻ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 14ന്‌ രാവിലെ 11.30 മണിക്ക്‌ ഐഎംസിഎച്ച്‌ സൂപ്രണ്ട്‌ ഓഫീസിൽ ഇന്റർവ്യൂവിന്‌ ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

 

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്ക് ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് തസ്തികയിലാണ് നിയമനം. പ്ലസ് ടുവാണ് യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 25-65 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 17 നകം https://forms.gle/GEXYqdjr1VhPrWVj6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: "നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ് സി /എസ് ടി ട്രിവാൻഡ്രം" എന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ഫേസ്ബുക്ക് പേജ് വഴിയോ 0471- 2332113/8304009409 നമ്പർ വഴിയോ ബന്ധപ്പെടാം. 

 

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിച്ചു വരുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മറ്റ് അർഹ (ഒ.ഇ.സി) വിഭാഗങ്ങളിലെയും 6 ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിനു സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെയും (ഒ ബി സി -എച്ച് ) വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അർഹരായ വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്‌കൂൾ പ്രധാനാധ്യാപകർ www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഒൺലൈൻ ആയി സമർപ്പിക്കണം. നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പോർട്ടലിൽ ലഭ്യമാണ്. ഇ- ഗ്രാന്റ്‌സ് ഡാറ്റ എൻട്രിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് bcscholarshipkkd5@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0495-2377786.

date