Skip to main content

അറിയിപ്പുകൾ 

 

അപേക്ഷ ക്ഷണിച്ചു

തൂണേരി ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ തൂണേരി ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം. അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി  ജൂലൈ 18 ന്  5 മണിക്ക് മുമ്പായി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373678

 

അപേക്ഷ ക്ഷണിച്ചു

മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ചൈല്‍ഡ്‌ ഹെല്‍പ്‌ ലൈനിന്റെ  ജില്ലാതല കൺട്രോൾ റൂമിലേക്കും റെയില്‍വേ ചൈല്‍ഡ്‌ ഹെല്പ് ലൈനിലേക്കും പ്രൊജക്റ്റ് കോ ഓർഡിനേറ്റർ, കൗൺസിലർ, ചൈൽഡ് ഹെല്പ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ എന്നീ തസ്തികകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്‌ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തി പരിചയം ഉള്ളവർക്ക്‌ മുന്‍ഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 15. കൂടുതല്‍ വിവരങ്ങൾക്ക്‌ 0495 2378920 wcd.kerala.gov.in

 

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന്  കീഴിൽ ആയ (വനിതകൾ മാത്രം) തസ്തികയിൽ എസ്.സി മുൻഗണനേതര വിഭാഗത്തിന് സംവരണം ചെയ്ത താൽക്കാലിക ഒഴിവ്  നിലവിലുണ്ട്. യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഏതെങ്കിലും ബിരുദം  നേടിയവർ അർഹരല്ല, സൊസൈറ്റി  റെജിസ്ട്രേഷൻ ആക്ട് അല്ലെങ്കിൽ ട്രാവൻകൂർ കൊച്ചിൻ ലിറ്ററസി സയന്റിഫിക്ക് ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള സർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷം ആയ തസ്തികയിൽ ജോലി ചെയ്ത തൊഴിൽ പരിചയം. പ്രായപരിധി : 01/01/2022 ന് 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം  : 23700 - 52600/- യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട്  ഹാജരായി പേർ  രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

 

ബി.പി.എൽ റേഷൻ കാർഡ്: അപേക്ഷ തിയ്യതി മാറ്റി

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓൺലൈൻ മുഖേന ജൂലൈ 18 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നത് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

date