Skip to main content

നാദാപുരത്ത് പട്ടയം മിഷൻ യോഗം ചേർന്നു

 

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ രൂപീകരിച്ച പട്ടയ മിഷന്റെ നാദാപുരം മണ്ഡലതല യോഗം ചേർന്നു. ഇ കെ വിജയൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.

നാദാപുരം മണ്ഡലത്തിലെ 12 വില്ലേജുകളിൽ ഇനിയും പട്ടയം ലഭിക്കാത്തതും സ്വന്തമായി ഭൂമി ഇല്ലാത്തവരുമായ അർഹരായ മുഴുവൻ പേർക്കും പട്ടയവും ഭൂമിയും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ റവന്യൂ വകുപ്പ് പ്രതിജ്ഞാബന്ധമാണെന്ന്  എം.എൽ.എ. പറഞ്ഞു.ഇതുവരെ പട്ടയം ലഭിക്കാത്തവർ 2023 ആഗസ്റ്റ് 15 ന് മുമ്പ് വില്ലേജ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വില്ലേജ് തല സമിതി അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് തല യോഗങ്ങൾ വിളിച്ചു ചേർക്കും. അതിനുശേഷം വിപുലമായ പട്ടയ അസംബ്ലിയും വിളിച്ചു ചേർക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു

നാദാപുരം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ   കെ.പി. പ്രദിഷ്, പി. സുരയ്യ , എൻ. പത്മിനി, നസീമ കൊട്ടാരത്തിൽ, വൈസ് പ്രസിഡൻ്റുമാരായ  വി.കെ. ബീന, അന്നമ്മ ജോർജ് , സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ സി.പി. ബാബുരാജ്, റീജ മഞ്ചാക്കൽ, വടകര തഹസിൽദാർ കല ഭാസ്കർ, ലാന്റ് ട്രിബ്യൂണൽ തഹസിൽദാർ വി.കെ.സുധീർ , മണ്ഡലതല നോഡൽ ഓഫീസർ ഗീത സി, ഭൂരേഖ തഹസിൽദാർ വർഗ്ഗീസ് കര്യൻ, വിവിധ വില്ലേജ് ഓഫീസർമാർ എന്നിവർ സംസാരിച്ചു.

date