Skip to main content

നാദാപുരം സ്മാർട്ട് വില്ലേജ് ഓഫീസിന് ഫണ്ട് അനുവദിച്ചു

 

സംസ്ഥാന റവന്യൂ വകുപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കി പണിയുന്നതിന് അൻപത് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് എം.എൽ.എ. നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. ടെണ്ടർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു.

date