Skip to main content

ഉറ്റവർക്ക്‌ അന്ത്യനിദ്രയൊരുക്കാൻ പ്രശാന്തി ഗാർഡൻ ശ്മശാനം ഒരുങ്ങി 

 

വിദേശരാജ്യങ്ങളിലെ നിർമ്മിതികളെ ഓർമപ്പെടുത്തുന്ന ഒരു ശ്മശാനം. ഉള്ളിയേരി കാരക്കാട്ട് കുന്നിൽ 2.6 ഏക്കർ സ്ഥലത്ത് നിർമ്മിച്ച പ്രശാന്തി ഗാർഡൻ ശ്മശാനം ഒരു മാതൃകയാണ്. പൊതുശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാർഡൻ ശ്മശാനം നാടിനായി തുറന്നു കൊടുത്തു.

ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമറ്റോറിയമാണിത്. മറ്റ് ശ്മശാനങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായ രീതിയിലാണ് പ്രശാന്തി ഗാർഡൻ മോഡൽ ശ്മശാനം രൂപകല്പന ചെയ്തിരിക്കുന്നത്. ഒട്ടേറെ പ്രത്യേകതകളുണ്ട് ഈ ശ്മശാനത്തിന്. സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, കാരക്കാട്ട്ക്കുന്ന് മലയിൽ നിന്നുള്ള പ്രകൃതിമനോഹര കാഴ്ചകൾ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്. കാരക്കാട്ട്കുന്ന് മലയിലെ മരങ്ങളും ഭൂപ്രകൃതിയും അതേപടി നിലനിർത്തിയാണ് നിർമ്മാണം നടത്തിയത്. പ്രകൃതി സൗഹൃദ മാതൃകാ ശ്മശാനം കാഴ്ചയിലും വ്യത്യസ്തമാണ്.

date