Skip to main content

പൂക്കള മത്സരം സംഘടിപ്പിച്ചു

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ഓണാഘോഷത്തിന്റെ ഭാ​ഗമായി പൂക്കള മത്സരം സംഘടിപ്പിച്ചു. കോർപ്പറേഷൻ ടാക്സ് അപ്പീൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ നാസർ ഉദ്ഘാടനം ചെയ്തു. അഡ്വ.സൂര്യ നാരായണൻ അധ്യക്ഷത വഹിച്ചു. സബ് കലക്ടർ വി ചെൽസാസിനി മുഖ്യാതിഥിയായിരുന്നു.

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിൽ നടന്ന പൂക്കള മത്സരത്തിൽ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ തുടങ്ങിയവർ പങ്കെടുത്തു. 

സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. മത്സരത്തിൽ പൂമരം ബ്രദേഴ്സ് ഒന്നാം സ്ഥാനവും, വാർഡ് നമ്പർ 9 തടമ്പാട്ടു താഴം രണ്ടാം സ്ഥാനവും സമന്വയ വെള്ളിമാടുകുന്ന് മൂന്നാം സ്ഥാവും നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും നൽകി.

ചടങ്ങിൽ കൗൺസിലർമാരായ അനിൽകുമാർ എം.സി, സുരേഷ് കുമാർ ടി, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ എന്നിവർ സംസാരിച്ചു. പൂക്കളമത്സരം കമ്മിറ്റി കൺവീനർ സുബെെർ എം.കെ സ്വാ​ഗതവും ഡി.‍ടി.പി.സി ഓഫീസ് മാനേജർ മുഹമ്മദ് ഇർഷാദ് നന്ദിയും പറഞ്ഞു.

date