Skip to main content

ഓണാഘോഷം: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

 

ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ  തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ. കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.

ദൃശ്യങ്ങള്‍ പി.ആര്‍.ഡിയുടെ ജില്ലാതല സോഷ്യല്‍ മീഡിയ പേജില്‍ പ്രസിദ്ധീകരിക്കും. ഉള്ളടക്കത്തിന് ലഭിക്കുന്ന ലൈക്കും ഷെയറും കൂടി വിധിനിര്‍ണയത്തിൽ പരിഗണിക്കും.
സമ്മാനം നേടുന്നവ സംസ്ഥാനതലത്തിലുള്ള സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെക്കും.
വിഡിയോ ദൃശ്യങ്ങള്‍ പെൻ ഡ്രൈവ് അല്ലെങ്കിൽ ഇ മെയില്‍ മുഖേന സമർപ്പിക്കാവുന്നതാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ പെൻ ഡ്രൈവ് സമർപ്പിക്കാം.  ഇ-മെയിൽ വിലാസം dioprdpanelkkd@gmail.com. അയക്കുന്നയാളുടെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ നാല് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: 0495-2370225

date