Skip to main content

ഓണാഘോഷം : സാഹിത്യോത്സവം നാളെ 

 

ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം നാളെ (ആഗസ്റ്റ് 28) ടൗൺഹാളിൽ നടക്കും. ഉച്ചയ്ക്ക് 2.30 ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ കവിസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും ചേർന്നാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ലിറ്റററി പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.സി.രാജൻ പരിപാടിയിൽ അധ്യക്ഷത വഹിക്കും. 

സാഹിത്യകാരായ പി.പി.ശ്രീധരനുണ്ണി, വീരാൻകുട്ടി, ആര്യാഗോപി, ഒ.പി.സുരേഷ്, കാനേഷ് പൂനൂർ, സത്യചന്ദ്രൻ പൊയിൽക്കാവ്, പ്രദീപ് രാമനാട്ടുകര, പൂനൂർ കെ കരുണാകരൻ, മുണ്ട്യാടി ദാമോദരൻ, രാജീവ് പെരുമൺപുറ, കെ.വി സക്കീർഹുസൈൻ, ശ്രീനി എടച്ചേരി, വിനോദ് ശങ്കരൻ, എം.എ.ഷഹനാസ്, ഇ.പി ജ്യോതി, ക്ഷേമ കെ തോമസ്, നവീന വിജയൻ, അനീസ സുബൈദ, വിനു നീലേരി, സാബി തെക്കേപ്പുറം, സജിത്കുമാർ പൊയിലുപറമ്പ്, ഗോപി നാരായണൻ, ഷൈറ പി മാധവം, ആയിഷ കക്കോടി, എം.എ. ബഷീർ, അനീഷ് മലയങ്കണ്ടി, അജിത മാധവ്, ബൈജു ലൈല രാജ് എന്നിവർ കവിതകൾ അവതരിപ്പിക്കും.

വൈകുന്നേരം 5.30 ന് നടക്കുന്ന സാഹിത്യസംവാദം കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 'വാക്കിന്റെ നൈതികതയും എഴുത്തിലെ രാഷ്ട്രീയ ശരികളും' എന്ന വിഷയത്തെ അധികരിച്ചാണ് സംവാദം. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം മോഡറേറ്റ് ചെയ്യുന്ന സംവാദത്തിൽ ഷീല ടോമി, കെ.വി.സജയ്, സോണിയ.ഇ.പ എന്നിവർ സംസാരിക്കും.

date