Skip to main content

കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

 

താമരശ്ശേരി താലൂക്കിലെ  കക്കാടംപൊയിലിൽ ആരംഭിച്ച കെ-സ്റ്റോറിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  ആദർശ് ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ സീന ബിജു അധ്യക്ഷത വഹിച്ചു.

കക്കാടംപൊയിലിൽ പ്രവര്‍ത്തിച്ചു വന്നിരുന്ന 49-ാം നമ്പര്‍ റേഷന്‍ കടയാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ-സ്റ്റോറായി പ്രവര്‍ത്തനമാരംഭിച്ചത്.  സംസ്ഥാനത്തെ റേഷൻ കടകൾ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കിയുമാണ് കെ സ്റ്റോറുകളായി മാറുന്നത്.

റേഷൻ സാധനങ്ങൾക്ക് പുറമേ സപ്ലൈകോ, ശബരി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, ചോട്ടു ഗ്യാസ്, അക്ഷയ /ബാങ്കിംഗ് സേവനങ്ങൾ എന്നിവ റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.  ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. താലൂക് സപ്ലൈ ഓഫീസർ രജനി സ്വാഗതവും, റേഷനിങ് ഇൻസ്‌പെക്ടർ ശോഭന നന്ദിയും പറഞ്ഞു.

date