Skip to main content

അപകടത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി മന്ത്രി അഹമ്മദ് ദേവർകോവിൽ

 

അപകടത്തിൽ പരിക്കേറ്റ ആളെ എസ്കോർട്ട് വാഹനത്തിൽ  ആശുപത്രിയിലെത്തിച്ച് തുറമുഖം മ്യൂസിയം പുരാവസ്തു പുരാ​രേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കല്ലൂത്താങ്കടവ് സ്വദേശി കുമാറിനാണ് മന്ത്രിയുടെ സമയോചിത ഇടപെടലിൽ ചികിത്സ ലഭ്യമായത്. 

ചേളന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തുവെച്ചാണ് കുമാർ സഞ്ചരിച്ച ബെെക്ക് അപകടത്തിൽപ്പെട്ടത്. ഇതേ സമയം നരിക്കുനിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടത്തിൽ പരിക്കേറ്റ് ഒരാൾ വഴിയിൽ കിടക്കുന്നത്  മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വാഹനം നിർത്തി എസ്കോർട്ട് വാഹനത്തിലുള്ളവരോട് പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

date