Skip to main content

കോഴിക്കോടിന്റെ ഓണോത്സവം; ആവേശമായി പട്ടം പറത്തൽ 

 

സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പട്ടം പറത്തൽ ആവേശമായി. 

 കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് പട്ടം പറത്തൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് അവധിദിനം ആഘോഷിക്കാൻ ബീച്ചിൽ എത്തിയവരുടെ ആരവങ്ങളോടൊപ്പം വൈവിധ്യങ്ങളുടെ നിരവധി പട്ടങ്ങൾ ഉയർന്നു. വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിലായിരുന്നു  പട്ടം പറത്തൽ സംഘടിപ്പിച്ചത്.

ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് റോയ് ജോൺ, സ്പോർട്സ് കൗൺസിൽ അംഗം സി മൂസ, സാബിറ, മാർഷൽ ആർട്സ് ആന്റ് സ്പോർട്സ് കമ്മിറ്റി കൺവീനർ എസി ഷൈജു എന്നിവർ സംസാരിച്ചു.

date