Skip to main content

കാരശ്ശേരിയിൽ രണ്ടാമത്തെ വയോജനപാർക്ക് ഒരുങ്ങുന്നു

 

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ വയോജന പാർക്കിൻ്റെ നിർമാണം പുരോഗമിക്കുന്നു. വല്ലത്തായിപ്പാറ മുട്ടോളിയിൽ പാർക്കിൻ്റെ നിർമാണം നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2023 മെയ് മാസമാണ് കുറ്റിപറമ്പിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഒരു വയോജന പാർക്ക് തുറന്നത്. ഇതിനടുത്തുതന്നെ കഴിഞ്ഞ വർഷം ഒരു സീനിയർ സിറ്റിസൺസ് റിക്രിയേഷൻ സെന്ററും തുറന്നിട്ടുണ്ട്. കൂടാതെ, തേക്കുംകുറ്റിയിൽ കോവിഡ് കാലത്ത് അടച്ചിടേണ്ടിവന്ന പകൽവീടും തുറന്നു കൊടുത്തു.

വയോജനങ്ങൾക്ക് വ്യത്യസ്ത കളികളിലൂടെയും വർത്തമാനങ്ങളിലൂടെയും വ്യായാമ മുറകളിലൂടെയും ആരോഗ്യപരിപാലനം സാധ്യമാകും. വിവിധ ബോധവത്കരണ പരിപാടികളും വയോജന പാർക്കിലൂടെ നൽകും.

വല്ലത്തായിപ്പാറ മുട്ടോളിയിൽ 10 സെന്റിൽ 8.4 ലക്ഷം രൂപ ചെലവിലാണ് ചായംപുറത്ത് ചിന്നൻ റൈട്ടർ സ്മാരക വയോജനപാർക്കിന്റെ ആദ്യഘട്ട പണി നടക്കുന്നത്. ലൈബ്രറി, വ്യായാമ ഉപകരണങ്ങൾ, വിനോദത്തിനും വിജ്ഞാനത്തിനുമായി ടി.വി, പത്രങ്ങൾ, കളിക്കോപ്പുകൾ തുടങ്ങിയവ പാർക്കിൽ സജ്ജീകരിക്കും.

date