Skip to main content

ഉദയം ഹോമിൽ ഓണം ആഘോഷിച്ചു

 

ജില്ലാ ഭരണകൂടത്തിന്റേയും സാമൂഹ്യ ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം ഹോമിൽ  ഓണമാഘോഷിച്ചു. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളീയർ ഒന്നിച്ച് ആഘോഷിക്കുന്ന ഓണം മലയാളികളുടെ തനത്  ഉത്സവമാണെന്നും ആരും മാറ്റിനിർത്തപ്പെടാൻ പാടില്ലെന്ന ചിന്താഗതിയാണ് മനസ്സിലുണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. ഉദയത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിക്കാൻ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും
ഏവർക്കും ഓണാശംസകൾ നേരുന്നതായും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ വാർഡ് കൗൺസിലർ ഡോ. അജിത പി.എൻ, ജെസി ടീച്ചർ, സമദ് റിഫാസ്, കോഴിക്കാടൻ ഫുഡ് പ്രൊഡക്സ് എം.ഡി ജാഫർ എന്നിവർ സംസാരിച്ചു. ഉദയം പ്രൊജക്ട് സ്പെഷ്യൽ ഓഫീസർ ഡോ. ജി രാഗേഷ് സ്വാഗതവും പ്രൊജക്ട് കോർഡിനേറ്റർ സജീർ പി നന്ദിയും പറഞ്ഞു.

അന്തേവാസികൾക്കൊപ്പം ഓണസദ്യയും കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

date