Skip to main content

കരിയർ ഗൈഡൻസ്‌ സെന്റർ ആരംഭിക്കും

 

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കരിയർ ഗൈഡൻസ്‌ സെന്റർ ആരംഭിക്കുന്നു. എളമരം കരീം എം.പി യുടെ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക. 

പഞ്ചായത്തിലെ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ദിശാബോധം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നരേന്ദ്രദേവ്‌ ആദിവാസി കോളനിയിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു.

എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ശേഷം പഠനം ഉപേക്ഷിക്കുന്നവർക്കെല്ലാം ഉന്നത പഠനം സാധ്യമാക്കി സർക്കാർ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  പത്ത് സെന്റ് സ്ഥലത്താണ് കരിയർ ഗൈഡൻസ് സെന്റർ നിർമ്മിക്കുക.

date