Skip to main content

പൊന്നോണം 2023 : കലാവിരുന്നൊരുക്കി ഫോക് ആർട്സ്

 

ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ പരിപാടികൾക്ക് മാറ്റുകൂട്ടാൻ ഫോക് ആർട്സും. മാനാഞ്ചിറയിൽ സെപ്റ്റംബർ ഒന്നുമുതൽ മൂന്ന് വരെയാണ്  കലാവിരുന്ന് അരങ്ങേറുക. തമിഴ്നാട്ടുകാരൻ പി.മണിയുടെ പ്രകടനത്തോടെയാണ്  ഫോക് ആർട്സിന് തിരിതെളിയുക. എസ്.എസ്.കെ നടത്തിയ ദേശീയ കലോത്സവത്തിൽ അവാർഡ് നേടിയ തെയ്യം കലാരൂപവുമായാണ് 17 കാരനായ മണി കാണികൾക്ക് മുന്നിലേക്കെത്തുന്നത്. ചലചിത്ര പിന്നണിഗായകൻ ഗിരീഷ് ആമ്പ്ര നയിക്കുന്ന പാട്ടുകൂട്ടം കോഴിക്കോടിന്റെ "വാമൊഴിത്താളം " നാടൻപാട്ടുകളും ഓട്ടൻ തുള്ളലും അന്നേദിവസം ഉണ്ടായിരിക്കും.

രണ്ടാംദിനത്തിൽ ദഫ്മുട്ട്, നങ്യാർക്കൂത്ത്, കോൽക്കളി എന്നിവയ്ക്ക് പുറമേ മലക്കാരി, നാഗവെെരഭൻ തെയ്യങ്ങളും അരങ്ങേറും. കലാമണ്ഡലം കല്യാണി എസ് നാഥാണ് നങ്യാർ കൂത്ത് അവതരിപ്പിക്കുന്നത്. സെപ്റ്റംബർ മൂന്നിന് രാജസൂയം കോൽക്കളി, പൂരക്കളി, മാപ്പിളപ്പാട്ടുകൾ തുടങ്ങിയ കലാരൂപങ്ങളാണ്  അരങ്ങേറുക. പ്രശസ്ത മാപ്പിളപ്പാട്ട്  കലാകാരൻ ബാപ്പു വാവാടും സംഘമുമാണ് മാപ്പിളപ്പാട്ടുമായി അരങ്ങിലെത്തുന്നത്. വെെകീട്ട് 6.30 മുതൽ രാത്രി പത്ത് മണി വരെയാണ് കലാപരിപാടികൾ അരങ്ങേറുക.

date