Skip to main content

ഫുട്ബോൾ മേള: സമ്മാന വിതരണം നടത്തി

 

ലോക കായിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ഡി പി എം ബിജേഷ് മുഖ്യാതിഥിയായി. മുൻ ഫുട്ബോൾ താരം സർവീസസ് കുഞ്ഞികണാരൻ സമ്മാനദാനം നടത്തി.

ചടങ്ങിൽ  വാർഡ് കൗൺസിലർ വി രമേശൻ, സ്പോർട്സ് കൗൺസിൽ കൺവീനർ ഋഷിദാസ് കല്ലാട്ട് എന്നിവർ സംസാരിച്ചു. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും സൗത്ത് സിഡിഎസ്  ചെയർപേഴ്സൺ വിബിന നന്ദിയും പറഞ്ഞു.

date