Skip to main content

അങ്കണവാടികളിൽ മൈക്ക് സെറ്റുകൾ സ്ഥാപിച്ചു

 

കിഴക്കോത്ത് പഞ്ചായത്തിലെ മൂന്നാം വാർഡിലെ രണ്ട് അങ്കണവാടികളിൽ മൈക്ക് സെറ്റുകൾ സ്ഥാപിച്ചു.
പാറക്കുണ്ടം, വെള്ളിലാട്ട്പൊയിൽ അങ്കണവാടികളിലാണ് മൈക്ക് സെറ്റുകൾ സ്ഥാപിച്ചത്. പാറക്കുണ്ടം അങ്കണവാടിയിലെ മൈക്ക് സെറ്റിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സാജിദത്തും വെള്ളിലാട്ട്പൊയിൽ അങ്കണവാടിയിലെ മൈക്ക് സെറ്റിന്റെ ഉദ്ഘാനം കീം പരീക്ഷാ വിജയി ഷാന ജാസ്മിനും നിർവഹിച്ചു. വാർഡ് അംഗം കെ.കെ.എ. ജബ്ബാർ അധ്യക്ഷനായി.

ചടങ്ങിൽ അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date