Skip to main content

സ്മാർട്ട് വൈറ്റ്‌കെയ്ൻ വിതരണം നാളെ

 

ജില്ലയിലെ കാഴ്ച പരിമിതരായ  കുട്ടികൾക്ക് സ്മാർട്ട് വൈറ്റ് കെയിൻ ഉപയോഗിക്കാനുള്ള അവസരമൊരുക്കുകയാണ് എസ്.എസ്.കെ. ഇരുവള്ളൂർ ഗവൺമെന്റ് യു.പി.സ്കൂളിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി നാളെ (സെപ്റ്റംബർ ഒന്ന് ) രാവിലെ 10 മണിക്ക് കാരപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ജില്ലാ കലക്ടർ എ ഗീത ഉദ്ഘാടനം ചെയ്യും.  എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോഴിക്കോട് കോംപസിറ്റ് റീജിനൽ സെന്റർ ഡയറക്ടർ ഡോ. റോഷൻ ബിജിലി മുഖ്യാതിഥിയാവും.

പുതിയ രൂപത്തിലുള്ള സ്മാർട്ട് വൈറ്റ് കെയിനിലൂടെ എട്ടടി അകലത്തിലുള്ള തടസങ്ങൾ വരെ പിടിച്ചെടുത്ത് വൈബ്രേഷനിലൂടെ അറിയിക്കാൻ സാധിക്കും. പലതരം തടസങ്ങൾ തിരിച്ചറിയാതെ സംഭവിക്കുന്ന അപകടങ്ങളിൽ നിന്ന് ഈ സ്മാർട്ട് ഉപകരണം വിദ്യാർത്ഥികൾക്ക് രക്ഷയാകുമെന്ന പ്രതീക്ഷയിലാണ് എസ് എസ് കെ  പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

date