Skip to main content

യുവജന കമ്മിഷന്‍ നാഷണല്‍ യൂത്ത് സെമിനാറിന് അപേക്ഷിക്കാം

സംസ്ഥാന യുവജന കമ്മിഷന്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ 'മൈന്‍ഡ് മാറ്റേഴ്സ്: യൂത്ത്, എംപവര്‍മെന്റ് ആന്‍ഡ് മെന്റല്‍ വെല്‍ബീയിങ്' എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള 18
നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ksycyouthseminar@gmail.com ലോ വികാസ് ഭവനിലുള്ള കമ്മിഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മിഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. ഫോണ്‍: 8086987262, 0471-2308630.
 

date