Skip to main content

തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് പരിശീലനം നല്‍കുന്നു. അഞ്ചാം ക്ലാസ് മുതല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തീകരിച്ചവര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് അപേക്ഷിക്കാമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 8078980000.

date