Skip to main content

വിനോദസഞ്ചാരത്തിനും വനിതാ ക്ഷേമത്തിനും ഊന്നൽ നൽകി മണിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

 

 

വിനോദസഞ്ചാരത്തിനും വനിതാ ക്ഷേമത്തിനും ഊന്നൽ നൽകി മണിയൂർ ഗ്രാമപഞ്ചായത്ത്  2024-25 വാർഷിക പദ്ധതി വികസന സെമിനാർ. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച  സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു.  വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ശശിധരൻ പദ്ധതി രേഖയും കില ആർ.പി മനോജൻ കൊയപ്ര വികസന കാഴ്ചപ്പാടും അവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം കെ വി റീന, എം ശ്രീലത, ശ്രീജ പുല്ലരൂൽ എം ജയപ്രഭ എന്നിവർ സംസാരിച്ചു. 

25 കോടി 33 ലക്ഷം രൂപ അടങ്കലുള്ള വാർഷിക പദ്ധതിയിൽ ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം പദ്ധതി,  സംസ്ഥാന ടൂറിസം ഡെസ്റ്റിനേഷൻ ചാലഞ്ചിൻ്റെ ഭാഗമായുള്ള ചൊവ്വാപ്പുഴ ടൂറിസം പദ്ധതി എന്നിവക്കാണ് പ്രാമുഖ്യം നൽകിയത്. വനിതകൾക്കായുള്ള ഇൻഡോർ ജിം, ജൻ്റർപാർക്ക്, ഭിന്നശേഷിക്കാർക്ക് വൊക്കേഷണൽ ട്രൈനിംഗ് സെൻ്റർ ഉൾപ്പെടെയുള്ള റീഹാബിലേഷൻ സെൻ്റർ, സമഗ്ര കാർഷിക വികസന പദ്ധതി,  വയോജനങ്ങൾക്കായുള്ള സമഗ്ര ആരോഗ്യ പരിപാടി എന്നിവയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

date