Skip to main content

ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

 

നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ- ആർദ്രം മിഷൻ എന്നി വ സംയുക്തമായി തുറയൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമസേനാംഗങ്ങൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.   ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.

 ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ എം രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹരിത കർമസേന അംഗങ്ങൾക്കുളള ആരോഗ്യവും സുരക്ഷയും വിഷയത്തിൽ ജെഎച്ച്ഐ പി കെ  ദിനേശൻ  ക്ലാസ് നയിച്ചു. ആരോഗ്യ പരിശോധന കാർഡ് പഞ്ചായത്ത് പ്രസിഡന്റ് ഹരിത കർമസേന സെക്രട്ടറി ഷീബ കെ കെ യ്ക്ക് നൽകി ആദ്യ പരിശോധന പൂർത്തിയാക്കി. 

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ ദിപിന ടി കെ, സജിത വി എം, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിരഞ്ജന എം പി എന്നിവർ സംസാരിച്ചു. തുറയൂർ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുളള ഫഹീം സ്വാഗതവും ഹരിതകർമ്മസേന സെക്രട്ടറി ഷീബ കെ കെ നന്ദിയും പറഞ്ഞു.

date