Skip to main content

അറിയിപ്പുകൾ 

ഗതാഗതം നിരോധിച്ചു

പുത്തഞ്ചേരി ഉള്ളൂർ റോഡിൽ കൽവർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 29  മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കന്നൂരിൽ നിന്നും ചിറ്റാരിയിലേക്ക് പോകേണ്ട വാഹനങ്ങൾ ചിറ്റാരി പാർട്ടി ഓഫീസ് ആനവാതിൽ വഴി പോകേണ്ടതാണ്.

ഗതാഗതം നിരോധിച്ചു

എകരൂൽ കക്കയം ഡാം സൈറ്റ് റോഡിലെ എസ്റ്റേറ്റ് മുക്ക് മുതൽ തെച്ചിവരെയുള്ള ഭാഗത്ത് ബി.സി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത ഭാഗത്തെ വാഹന ഗതാഗതം ജനുവരി 27  മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട്  ഐ.സി.ഡി.എസ്  അർബൻ 2  സി.ഡി.പി.ഒയുടെ  കാര്യാലയത്തിനു കീഴിലെ 140  അങ്കണവാടികളിലേക്ക്,  2023-24 സാമ്പത്തിക വർഷത്തെ  അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന്  വ്യക്തികൾ, സ്ഥാപനങ്ങൾ  എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സംബന്ധിക്കുന്ന  കൂടുതൽ  വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ  ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടവുന്നതാണ്. ഫോൺ: 0495-2373566.

date