Skip to main content

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഇന്ന്

പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍കാല പരിശോധന ഇന്ന് (മെയ് 25) രാവിലെ എട്ടിന് മലമ്പുഴ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തുമെന്ന്  ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ വാഹനങ്ങള്‍, വാഹനങ്ങളുടെ രേഖകള്‍, ജി.പി.എസ് സര്‍ട്ടിഫിക്കറ്റ്, സ്പീഡ് ഗവര്‍ണ്ണര്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുമായി പരിശോധനക്കെത്തണമെന്ന് പാലക്കാട് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date