Skip to main content

വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍: ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 8 മുതല്‍

വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍: ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 8 മുതല്‍

കോഴിക്കോട് ജില്ലയില്‍ ഫയര്‍ ആന്റ്‌ റെസ്‌ക്യു സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം. 287/2023, 290/2023) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഒക്ടോബര്‍ എട്ട് മുതല്‍ 10 വരെ കാസര്‍കോട് വിദ്യാനഗറിലെ ഗവ. കോളേജ് ഗ്രൗണ്ടില്‍ നടത്താന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ അഞ്ച് മണിക്ക് മുന്‍പ് അതാത് ടെസ്റ്റ് കേന്ദ്രത്തില്‍ എത്തണം.

അഭിമുഖം 9,10 തീയതികളില്‍

കോഴിക്കോട് ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 086/2021) തസ്തികയിലേയ്ക്കു (2022 നവംബര്‍ 18) പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ടൈം വെരിഫിക്കേഷന്‍  പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 9, 10  തീയതികളില്‍ കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍  നടത്തും.  അഭിമുഖവുമായി ബന്ധപ്പെട്ട അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.   അഡ്മിഷന്‍  ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം പി എസ് സി  കോഴിക്കോട് മേഖലാ ഓഫീസില്‍ എത്തണം. അഡ്മിഷന്‍  ടിക്കറ്റ് 
പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371971. 

വാഹനം ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴില്‍  മേലടി ഐസിഡിഎസ് ഓഫീസിലേക്ക് 2024-25 സാമ്പത്തിക വര്‍ഷം (2025 സെപ്തംബര്‍ 30 വരെ) കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം ഫോര്‍ വീലര്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന ദിവസം ഒക്ടോബര്‍ 15 ന് ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 9446567648.

ടെണ്ടര്‍ 

വനിത ശിശുവികസന വകുപ്പിന് കീഴില്‍ തൂണേരി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2024-25 വര്‍ഷം അങ്കണവാടി കണ്ടിജന്‍സി 
സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു.  ഒരു അങ്കണവാടിയ്ക്കു 2000 രൂപ നിരക്കില്‍ 194
അങ്കണവാടികള്‍ക്കാണ് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന ദിവസം ഒക്ടോബര്‍ 10 ന് ഉച്ച ഒരു മണി. അന്ന് വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 6282087812. 

ക്വട്ടേഷന്‍ ക്ഷണിച്ചു

202425 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഐസിഡിഎസ് അര്‍ബന്‍ 1 ഓഫീസിലേക്ക് പ്രിന്റര്‍ വാങ്ങുന്നതിന് മല്‍സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ നൽകാനുളള അവസാന തീയതി ഒക്ടോബര്‍ ഏഴിന് ഉച്ച ഒരു മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495-2702523/ 8547233753.

പ്രൊബേഷന്‍ അസിസ്റ്റന്റ് ഇന്റര്‍വ്യൂ

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി (ഒരു ഒഴിവ്) കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത എംഎസ്ഡബ്ല്യൂ. രണ്ട്  വര്‍ഷത്തില്‍ കുറയാത്ത പ്രവ്യത്തി പരിചയം (കോഴിക്കോട് ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന).  കൂടിക്കാഴ്ച തീയതിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. നിയമന തീയതി മുതല്‍ ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 29,535 രൂപയും യാത്രബത്തയും ലഭിക്കും. 
ഉദ്യോഗാര്‍ത്ഥികള്‍ 2-പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 15 ന്  രാവിലെ 9.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ (ബി-ബ്ലോ ക്ക്, 5-ാം നില) വാക്ക് ഇന്റര്‍വ്യൂവിന് എത്തണം.  കരാര്‍ നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് നിര്‍ദ്ദിഷ്ട എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ജോലി പ്രവേശിക്കാം. ഫോണ്‍: 0495-2373575. 

താലൂക്ക് വികസന സമിതി യോഗം അഞ്ചിന്

ഒക്ടോബര്‍ മാസത്തെ താലൂക്ക് വികസന സമിതി യോഗം ഈ മാസം അഞ്ചിന്  രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍.

date