Skip to main content

അറിയിപ്പുകൾ-1

 

വാഹന ക്വട്ടേഷൻ 

 

കോഴിക്കോട്/വയനാട് ഡിവിഷൻ കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലെ ഉപയോഗത്തിനായി വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കാൻ മത്സരസ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. 
2021 ജനുവരി ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്ട്രേഷനുള്ള, എയർകണ്ടീഷൻ ചെയ്ത ടാക്സി പെർമിറ്റ് ഉള്ള, 1400 സിസിക്ക് മുകളിലുള്ള, 7 സീറ്റർ ഉള്ള വാഹനം ആയിരിക്കണം.  
സീൽ ചെയ്ത ക്വട്ടേഷൻ അപേക്ഷയുടെ കവറിന് മുകളിൽ 'ക്വട്ടേഷൻ ഫോർ ഹയറിങ് വെഹിക്കിൾ' എന്ന് എഴുതിയിരിക്കണം.  
എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്റ്റ് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട്, 69/1122, മാരുതി,  ബിലാത്തിക്കുളം റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്-6 എന്ന വിലാസത്തിൽ ആണ് ക്വട്ടേഷൻ ലഭ്യമാക്കേണ്ടത്.  

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 22 വൈകിട്ട് 3. അന്ന് വൈകിട്ട് നാലിന് ക്വട്ടേഷൻ തുറക്കും.  ഫോൺ: 0495-2992620, 9447750108, 9539552429.

 

ദർഘാസ് 

 

കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന സ്കിൽ ഡെവലപ്മെൻറ് കേന്ദ്രത്തിലെ കോസ്മറ്റോളജിസ്റ്റ്-ബ്യൂട്ടി ആൻഡ് വെൽനെസ് കോഴ്സ് ലാബിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു.  

ദർഘാസ് പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി നവംബർ 26 വൈകിട്ട് 4. ദർഘാസ് തുറക്കുന്ന സമയം നവംബർ 27 വൈകിട്ട് 3. ഫോൺ: 9495721302, 9495369033.  

 

ദർഘാസ് ക്ഷണിച്ചു 

 

കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന സ്കിൽ ഡെവലപ്മെൻറ് കേന്ദ്രത്തിലെ സോളാർ എൽഇഡി ടെക്നീഷ്യൻ എന്ന കോഴ്സിന്റെ ലാബിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു.  

ദർഘാസ് പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി നവംബർ 26 വൈകിട്ട് 4. ദർഘാസ് തുറക്കുന്ന സമയം നവംബർ 27 വൈകിട്ട് 3. ഫോൺ: 9495721302, 9495369033.

date