Skip to main content

നഴ്സിങ് ഓഫീസര്‍, ജെ.പി.എച്ച്.എന്‍ നിയമനം

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിങ് ഓഫീസര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നഴ്സിങ് ഓഫീസര്‍ക്ക് ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എം, കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രതിദിനം 700 രൂപയാണ് വേതനം. ജെ.പി.എച്ച്.എന്‍ കോഴ്സ് വിജയമാണ് ജെ.പി.എച്ച്.എന് വേണ്ട യോഗ്യത. 850 രൂപയാണ് പ്രതിദിന വേതനം. ഇരു തസ്തികകളിലേക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. പ്രായം 18-36. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
 

date