ഡിലിമിറ്റേഷന്‍ കമ്മിഷന് ഹിയറിംഗ് 17 ന്
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി/മുക്കം/ഫറോക്ക്/പയ്യോളി മുന്‍സിപ്പാലിറ്റികളിലെ വാര്‍ഡ്/നിയോജകമണ്ഡല വിഭജന കരട് നിര്ദ്ദേശങ്ങളിന്മേലുള്ള ആക്ഷേപങ്ങള്‍/ അഭിപ്രായങ്ങളിൽ, കേരള സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന് മാര്‍ച്ച് 17 ന് രാവിലെ ഒന്‍പത് മുതല്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പബ്ലിക്ക് ഹിയറിംഗ് നടത്തുമെന്ന് സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന് അറിയിച്ചു.
വാര്‍ഡ് /നിയോജകമണ്ഡല വിഭജന കരട് നിര്ദ്ദേശങ്ങളിന്മേല് നിശ്ചിത സമയപരിധിക്ക് മുമ്പായി ആക്ഷേപംങ്ങള്/അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളവരെ മാത്രമേ ഹിയറിംഗില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
മാസ് പെറ്റീഷന് നല്കിയവരില് നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും അന്വേഷണ ഉദ്യോഗസ്ഥരും ഡീലിമിറ്റേഷന്‍ കമ്മിഷന് അനുവദിച്ച സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം ഹിയറിംഗിന് എത്തണം.
ഹിയറിംഗ് തീയതി സമയം, വേദി, എന്നിവ സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ഹിയറിംഗ് ഷെഡ്യൂള്‍
മാര്‍ച്ച് 17: രാവിലെ 9 മുതല്‍ 10 വരെ- കൊടുവള്ളി മുന്‍സിപ്പാലിറ്റി, 10 മുതല്‍ 11 വരെ- പയ്യോളി/മുക്കം/ഫറോക്ക് മുന്‍സിപ്പാലിറ്റികള്‍.
- Log in to post comments