Skip to main content

അറിയിപ്പുകൾ

 

പവലിയന്‍ നിര്‍മാണം,  സ്റ്റാളുകള്‍ സജ്ജീകരിക്കല്‍; ദര്‍ഘാസ് ക്ഷണിച്ചു

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ അഞ്ച്  മുതല്‍ 13 വരെ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍   നടത്തുന്ന കൈത്തറി വസ്തു വിപണന മേളയുടെ (വിഷു ഹാന്‍ഡ്ലും എക്‌സ്‌പോ 2025) പവലിയന്‍ നിര്‍മാണം,  സ്റ്റാളുകള്‍ സജ്ജീകരിക്കല്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസ് ക്ഷണിച്ചു.  ലഭ്യമാക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 22  വൈകീട്ട് ആറ് മണി. ഫോണ്‍: 0496-2766035, 2765770, 2766563. വെബ്‌സൈറ്റ് https://etenders.kerala.gov.in.

 

പാചക വാതകം  വിതരണം; ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് സ്‌പെഷ്യല്‍ സബ്  ജയിലിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പര്‍പ്പസ്) 2025-26 വര്‍ഷം വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീകൃത കമ്പനി ഡീലര്‍മാരില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസ് ക്ഷണിച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള ഡൊമസ്റ്റിക് പര്‍പ്പര്‍സിലുള്ള ഗ്യാസ് സിലിണ്ടറിന് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വിലയില്‍ നിന്നും കുറവ് വരുത്താന്‍ തയ്യാറാകുന്ന വിലയുടെ തോതാണ്  ദര്‍ഘാസില്‍ രേഖപ്പെടുത്തേണ്ടത്.  ഗ്യാസ് സപ്ലൈ തുടങ്ങേണ്ടത് ഏപ്രില്‍ ഒന്ന് മുതലാണ്.  ദര്‍ഘാസ് ഫോം വില്‍ക്കുന്ന അവസാന തീയതി മാര്‍ച്ച് 20  വൈകീട്ട് മൂന്ന് മണി. അന്ന് നാല് മണിയ്ക്ക് ദര്‍ഘാസ് തുറക്കും.  മുദ്രവെച്ച ദര്‍ഘാസ് അടങ്ങിയ കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും പേരും എഴുതി സൂപ്രണ്ട്, സ്‌പെഷ്യല്‍ സബ് ജയില്‍ കോഴിക്കോട്, പുതിയറ പി ഒ, കോഴിക്കോട്- 673004 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0495-2720391.

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 15 ന്

 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 15 ന്  രാവിലെ 10.30 ന് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

പ്ലസ് ടു, ഡിഗ്രി, പിജി, ബിഎഡ്, എംബിഎ, എംഎസ്ഡബ്ല്യൂ, ബിസിഎ,/എംസിഎ, ബിഎഫ്എ, ഡിസിഎ/പിജിഡിസിഎ എന്നീ യോഗ്യതകളുളള സ്റ്റുഡന്റ് മെന്റര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ്  എക്‌സിക്യൂട്ടീവ്, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേര്‍സ്, ഫുട്‌ബോള്‍/വോളിബോള്‍ കോച്ച്, വീഡിയോ എഡിറ്റര്‍, കണ്ടന്റ് റെറ്റര്‍ ഫാക്കല്‍റ്റി- അബാക്കസ് ടീച്ചര്‍, ഡിസൈനര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച്ച.    

ഒഴിവ് സംബന്ധമായ  വിവരങ്ങള്‍ക്ക് 0495-2370176 നമ്പറിൽ ബന്ധപ്പെടണം.

ജില്ലാതല അവലോകന സമിതി യോഗം

ജില്ലാതല അവലോകന സമിതി യോഗം  മാര്‍ച്ച് 15 ന് രാവിലെ 10.30 ന് കോഴിക്കോട് ബീച്ച് റോഡിലെ കാലിക്കറ്റ് കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ ചേരും. ഫോണ്‍: 0495-2702399.  

date