Post Category
വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്കായി സൗജന്യ കോഴ്‌സുകള്‍
വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി വിവിധ കോഴ്സുകള്‍ സംഘടിപ്പിക്കുന്നു. കെല്‍ട്രോണിന്റെ നൂതനവും സമകാലീന പ്രസക്തിയുമുള്ള വിവിധ കോഴ്സുകളാണ് നടത്തുക. ഐ സി ടി അക്കാദമി ഓഫ് കേരള നടത്തുന്ന വിവിധ നൂതന കോഴ്സുകള്‍ സമീപ ജില്ലയായ തൃശ്ശൂരിലും, അസാപ് കേരള സംഘടിപ്പിക്കുന്ന വിവിധ നൂതന കോഴ്സുകള്‍ സമീപ ജില്ലകളായ തൃശ്ശൂര്‍, മലപ്പുറം എന്നിവിടങ്ങളിലും നടത്തും. 2026 ജനുവരി രണ്ടാമത്തെ ആഴ്ച വരെയായിരിക്കും കോഴ്സുകളുടെ ദൈര്‍ഘ്യമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2971633.
date
- Log in to post comments