Post Category
സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതും 200 ഓഹരി ഉടമകള്‍ ഉള്ളതുമായ ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് മൂല്യവര്‍ദ്ധനവ്, മാര്‍ക്കറ്റിങ്, കയറ്റുമതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രോജക്ട് അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാമ്പത്തിക സഹായം നല്‍കുന്നു. ഇതിലേക്ക് മാര്‍ച്ച് 25 വരെ അപേക്ഷിക്കാമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9567418101.
date
- Log in to post comments