Skip to main content

സേവനം തടസ്സപ്പെടും

ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യാസത്തിന്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ കഴിയുന്നതല്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഉദ്യോഗസ്ഥതലത്തിലും സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്ന സേവനങ്ങള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371916, 2371799 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

date