Post Category
ഇ ചെലാന്‍ മെഗാ അദാലത്ത്
വാഹനങ്ങളുടെ ഇ ചെലാന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് മെഗാ ഇ ചെലാന്‍ അദാലത്ത് നടത്തുന്നു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ സംയുക്തമായാണ് അദാലത്ത് നടത്തുന്നത്. കൂട്ടുപാത ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഏപ്രില്‍ ഒന്നിനും, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, ആലത്തൂര്‍ എസ് ആര്‍ ടി ഒ ഓഫീസുകളില്‍ യഥാക്രമം ഏപ്രില്‍ രണ്ട്, മൂന്ന്, നാല്, ഏഴ് തിയതികളിലായിരിക്കും അദാലത്തെന്ന് പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments