സാക്ഷരതാ മിഷന്‍ തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
സാക്ഷരത മിഷന്റെ തുല്യത രജിസ്‌ട്രേഷന്റെയും, ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം വിവര ശേഖരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജി അജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ്ണ സാക്ഷരത പ്രഖ്യാപന സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ തുല്യത കോഴ്‌സ് കലണ്ടര്‍ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി രവികുമാര്‍ നിര്‍വ്വഹിച്ചു.
ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, ഇഖ്‌റ തണല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അലീന വര്‍ഗ്ഗീസ്, ഉദയം പദ്ധതി സോഷ്യല്‍ വര്‍ക്കര്‍ അബ്ദുള്‍ വദൂദ്, തുല്യത സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ എം ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്ററി, പച്ച മലയാളം തുല്യത കോഴ്‌സിലേക്കാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
- Log in to post comments