Post Category
യൂത്ത് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം
കേരള സംസ്ഥാന യൂത്ത് പുരുഷ/ വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 12, 13 തീയതികളില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ നടക്കും. കേരള സംസ്ഥാന സപോര്ട്സ്കൗണ്സില് നിര്‍ദേശിച്ച ടെക്നിക്കല്‍ കമ്മിറ്റിയാണ് സംഘാടകര്‍. ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഏപ്രില്‍ 12ന് രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് രജിസ്ട്രേഷന് സമയം. ഫോണ്‍: 0491-2505100
date
- Log in to post comments